ബജാജിന്റെ എക്കാലത്തെയും പ്രസിദ്ധമായ ഇരുചക്ര വാഹന മോഡലാണ് ‘ചേതക്ക്’. തങ്ങളുടെ ജനകീയ മോഡലായ ചേതക്കിനെ പുനരുജ്ജീവപ്പിച്ച് ബജാജ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഏഴായിരത്തോളം യൂണിറ്റ് ചേതക്കുകളാണ് കമ്പനി മാര്‍ക്കറ്റില്‍ വിറ്റഴിച്ചിരുന്നത്.എന്നാലിപ്പോള്‍ താരതമ്യേന ചെറിയ വിലയില്‍ ബജാജ് ചേതക്കിനെ ഒന്നും കൂടി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. സാധാരണക്കാരെയും കൂടി പരിഗണിച്ചാണ് വില കുറഞ്ഞ ചേതക്ക് വേരിയന്റ് പുറത്തിറക്കാന്‍ കമ്പനി ശ്രമം നടത്തുന്നത്. പുതിയ ഹബ് മോട്ടോറുമായി എത്തുന്ന വാഹനത്തിന് മുന്‍ മോഡലിനെ അപേക്ഷിച്ച് കരുത്ത് കുറവായിരിക്കും. നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന വാഹനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഫൈബര്‍ ബോഡി പാര്‍ട്ട്‌സുകളുമായി പുറത്തിറങ്ങുന്ന വാഹനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
കുറഞ്ഞ വിലയില്‍ ചേതക്ക് എത്തുന്നു; സാധാരണക്കാരെ ലക്ഷ്യമിട്ട് ബജാജ്
