Advertisements
Advertisements

സമ്മിശ്ര പ്രതികരണങ്ങൾ, പക്ഷേ കളക്ഷനിൽ കരുത്ത് കാട്ടി ‘വാലിബൻ’; ആദ്യദിനം 10കോടിക്ക് മേൽ !

Advertisements

മോഹൻലാലിന്റെ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിംഗ് ആയിരിക്കുകയാണ് വാലിബൻ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മനപൂർവമായ ഡീഗ്രേഡിംഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്. ഈ അവസരത്തിലാണ് റെക്കോർഡുകൾ സൃഷ്ടിച്ച് മലൈക്കോട്ടൈ വാലിബൻ ബോക്സ് ഓഫീസിൽ കസറുന്നത്.

5.85 കോടിയാണ് കേരളത്തിൽ നിന്നും മലൈക്കോട്ടൈ വാലിബൻ ആദ്യദിനം സ്വന്തമാക്കിയത്. ഇന്ത്യയിലെ ബാക്കി പ്രദേശങ്ങളിൽ നിന്നും ഒരുകോടി. ഓവർസീസിൽ $653K എന്നിങ്ങനെയാണ് വാലിബൻ നേടിയത്. ആകെ മൊത്തം ആദ്യദിനം മോഹൻലാൽ ചിത്രം സ്വന്തമാക്കിയത് 12.27 കോടി ഗ്രോസ് കളക്ഷനാണ്.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോഹൻലാലിന്റെ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിംഗ് ആയിരിക്കുകയാണ് വാലിബൻ. മരക്കാർ (എടിആർ), ഒടിയൻ, ലൂസിഫർ എന്നിവയാണ് മുന്നിലുള്ള മറ്റ് സിനിമകൾ. കേരളത്തിലെ കണക്ക് പ്രകാരം എക്കാലത്തെയും മികച്ച അഞ്ചാമത്തെ ഓപ്പണിംഗ് ആണ് വാലിബൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതേസമയം, കേരളത്തിലെ എല്ലാ ഭാഷാ റിലീസുകളുടെ ഓപ്പണിംഗ് ലിസ്റ്റിൽ പത്താം സ്ഥാനത്ത് ആണ് വാലിബൻ ഉള്ളത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights