മകന്‍ ഇളൈയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി നടി അമല പോള്‍. ഓണത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിലാണ് മകനും ഭര്‍ത്താവിനുമൊപ്പം അമല പ്രത്യക്ഷപ്പെട്ടത്. കായല്‍ പശ്ചാത്തലത്തില്‍ ഉല്ലാസ ബോട്ടില്‍ നിന്നെടുത്ത ചിത്രത്തില്‍ അമലയും ഭര്‍ത്താവ് ജഗദും മകനും ഓണവസ്ത്രത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയത്.
ചുവപ്പ് കര വരുന്ന, ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്ത സെറ്റ് സാരിയാണ് അമല ധരിച്ചിരിക്കുന്നത്. ഇതിന് യോജിക്കുന്ന വിധത്തില്‍ ചുവപ്പ് സ്ലീവ്‌ലെസ് ബ്ലൗസും അണിഞ്ഞു. ഗോള്‍ഡന്‍ നിറത്തുള്ള പോള്‍ക്ക ഡോട്ടുകള്‍ ചെയ്ത ബ്ലൗസാണ് ഈ സാരിയുടെ ഹൈലൈറ്റ്. ഗോള്‍ഡ് ചോക്കറും മാച്ചിങ് ഹെവി കമ്മലും വളയും മോതിരങ്ങളുമാണ് ആഭരണമായി അണിഞ്ഞത്.
ചുവപ്പും ഗോള്‍ഡന്‍ നിറവും കലര്‍ന്ന ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു ജഗദിന്റെ വേഷം. ചുവപ്പും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ചെറിയ മുണ്ടായിരുന്നു രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ ഔട്ട്ഫിറ്റ്. കുഞ്ഞിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന അമലയേയും അമലയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ജഗദിനേയും ചിത്രങ്ങളില്‍ കാണാം.
ഉല്ലാസ ബോട്ടില്‍ കുടുംബത്തോടൊപ്പം ഓണാഘോഷം; കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി അമല പോള്‍
