കണ്ടതിൽ വച്ച് ഏറ്റവും നല്ല തിരക്കഥ, രേഖാചിത്രം എന്നെ അത്ഭുതപ്പെടുത്തി : പ്രശംസിച്ച് കീർത്തി സുരേഷ്

ആസിഫ് അലി നായകനായ സിനിമ രേഖാചിത്രത്തെ പ്രശംസിച്ച് നടി കീർത്തി സുരേഷ്. സിനിമ തന്നെ അത്ഭുതപ്പെടുത്തിയെന്നും അതിന്റെ ഹാങ്ങ് ഓവറിൽ നിന്ന് വിട്ടുമാറാൻ കഴിഞ്ഞിട്ടില്ലെന്നും കീർത്തി സുരേഷ് കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ചിത്രത്തിലെ മുഴുവൻ അണിയറപ്രവർത്തകരെയും പ്രശംസിച്ചുകൊണ്ട് കീർത്തി കുറിപ്പ് പങ്കുവച്ചത്.

ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമയാണ് രേഖാചിത്രമെന്ന് താരം കുറിപ്പിൽ പറയുന്നു. ഒന്നും എഴുതാൻ സാധിക്കുന്നില്ലെന്നും സിനിമ കണ്ട ഹാങ്ങ് ഓവറിലാണ് താനെന്നും പറഞ്ഞാണ് കീർത്തിയുടെ വാക്കുകൾ തുടങ്ങുന്നത്. ആസിഫിനെയും അനശ്വരയെയും താരം കുറിപ്പിലൂടെ പ്രശംസിക്കുന്നുണ്ട്.
രേഖാചിത്രം കണ്ടു. സിനിമയെ കുറിച്ച് എഴുതാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ഒന്നും എഴുതാൻ കഴിയുന്നില്ല. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച തിരക്കഥയും എഴുത്തുമാണ് രേഖാചിത്രത്തിന്റേത്. ചിത്രത്തിലെ ഓരോ വശങ്ങളും എന്നെ അത്ഭുതപ്പെടുത്തി. പ്രിയപ്പെട്ട അനശ്വര..നിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. നിന്റെ അഭിനയം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഈ സിനിമയും നീ ഗംഭീരമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights