ഇൻസ്റ്റഗ്രാമിൽ കണ്ട ലിങ്കിൽ കയറി ‘പണി’ കിട്ടി; ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ



കൂടുതൽ പണം നൽകിയാൽ 300 ശതമാനം വരെ ലാഭം നൽകാമെന്നാണ് തട്ടിപ്പുകാർ അലക്സാണ്ടറിന് വാഗ്ദാനം നൽകിയത്. അക്കൗണ്ട് വഴി ട്രേഡ് ചെയ്യാമെന്നും തട്ടിപ്പ് സംഘം അറിയിച്ചിരുന്നു. ഇതേ തുടർന്ന് 17000 രൂപ അലക്സാണ്ടർ നൽകുകയായിരുന്നു. ഡിസംബർ 23 നാണ് ഈ തുക നിക്ഷേപിക്കുന്നത്. പിന്നീട് ഇവരുടെ പല അക്കൗണ്ടുകളിൽ ആയി 6,19,803 രൂപയോളം ഇയാൾ നിക്ഷേപിച്ചു.




അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കവെ ഇൻകം ടാക്സ് അടയ്ക്കാനായി മെസേജ് വരികയായിരുന്നു. ഇത് തട്ടിപ്പ് ആണെന്ന് സംശയം തോന്നിയ അലക്സാണ്ടർ സെബിയുടെ ഹെൽപ് ലൈനിൽ വിളിച്ച് അന്വേഷിച്ചു. അവിടെ നിന്ന് വിവരം തെറ്റാണെന്ന് മനസിലായതും ഹരിപ്പാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. അക്കൗണ്ട് നമ്പറുകൾ മാത്രമാണ് അലക്സാണ്ടറിന്റെ കൈവശമുളളത്. കമ്പനിയെ പറ്റിയോ പണമിടപാട് നടത്തിയ മറ്റു വ്യക്തികളെയോ അറിയില്ലെന്ന് അലക്സാണ്ടർ പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights