എടിഎം വഴി പണം പിന്‍വലിക്കാല്‍ ഇനി ചെലവേറും

രാജ്യത്തെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി ചെലവേറും. ഓരോ മാസത്തെയും സൗജന്യ ഇടപാട് പരിധിക്ക് ശേഷം ഈടാക്കുന്ന നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ 21 രൂപയാണ് ഇന്റര്‍ചാര്‍ജ് നിരക്ക്. ഇത് 22 രൂപയിലേക്ക് ഉയര്‍ത്താനാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റര്‍ബാങ്ക് ചാര്‍ജ് 17 രൂപയില്‍ നിന്നും 19 ആക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. ഓരോ മാസവും സ്വന്തം ബാങ്കുകളില്‍ നിന്ന് അഞ്ച് തവണ വരെയാണ് ഒരാള്‍ക്ക് എടിഎമ്മിലൂടെ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കുക. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗം മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചുമാണ് സൗജന്യമായി ലഭിക്കുന്നത്. എടിഎം സേവനങ്ങള്‍ നല്‍കുന്നതിന് ചെലവ് ഏറിയതിനാല്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബാങ്കുകളുടെ ആവശ്യമാണ് പുതിയ ശുപാര്‍ശയ്ക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights