നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എഫ്.ആര്‍.എഫ്. വയനാട്ടില്‍
വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായിമാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥ തുടരുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ചുമാണ് ഹര്‍ത്താല്‍.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങള്‍, കൊല്ലപ്പെട്ട മാനുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍പോകുന്നവരേയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് എഫ്.ആര്‍.എഫ്. ജില്ലാ ചെയര്‍മാന്‍ പി.എം. ജോര്‍ജ് അറിയിച്ചു.









