പഴശ്ശിരാജ എൽ.പി.സ്കൂൾ വാർഷികം നടത്തി
മാനന്തവാടി: പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽപി സ്കൂൾ വജ്ര ജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തി. മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എം. മുരളീധരനെ ചടങ്ങിൽ ആദരിച്ചു. കുഴൽ കിണർ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, എടവക പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ സുധാകരൻ, സ്ഥിരം സമിതി അധ്യക്ഷരായ ശിഹാബ് ആയാത്ത്, വിനോദ് തോട്ടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ എച്ച് . ബി. പ്രദീപ്, മിനി തുളസീധരൻ ,സ്കൂൾ പ്രധാന അധ്യാപിക എ. ബിന്ദുലക്ഷ്മി,സ്കൂൾ മാനേജർ സി.കെ.അനന്ത റാം, സംഘാടകസമിതി ചെയർമാൻ അഷ്റഫ് മച്ചഞ്ചേരി, ജനറൽ കൺവീനർ കെ.ആർ. സദാനന്ദൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജി.കെ. മാധവൻ, കെ.ജി. ബിജു, സുധീർ മാങ്ങാടി, കെ.ആർ. ജയപ്രകാശ്, കെ.സി. ചന്ദ്രൻ, എം.പി. വത്സ, കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.
പഴശ്ശിരാജ എൽ.പി.സ്കൂൾ വാർഷികം നടത്തി
