ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവർ വീട്ടിലോ, അയല്‍പക്കത്തോ, കുടുംബത്തിലോ, കൂട്ടുകാരുടെ ഇടയിലോ ഉണ്ടോ എന്ന് കണ്ടെത്തുക ഏറെ ശ്രമകരമാണ്.
എന്നാല്‍, ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുതലുള്ള ഒരാളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയാണ് തോമസ് ചാക്കോ എന്ന ഫേസ്ബുക്ക് അക്കൗണ്ട്.
ഈ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സിന്തറ്റിക്ക് ലഹരി, അഥവാ നാട്ടില്‍ MDMA, മെത്ത്, കല്ല് എന്നൊക്കെ അറിയപ്പെടുന്ന ലഹരികള്‍ക്ക് അടിമയായ ഒരാള്‍ നിങ്ങളുടെ വീട്ടിലോ, അയല്‍പ്പക്കത്തോ, കുടുംബത്തിലോ, കൂട്ടുകാരുടെ ഇടയിലോ ഉണ്ടെങ്കില്‍ എങ്ങനെ നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാൻ ആവും? എന്റെ അനുഭവത്തില്‍ ഞാൻ രണ്ടു യുവാക്കളുടെ കേസില്‍ ഇടപെട്ടിട്ടുണ്ട്, അവരെ രണ്ടുപേരെയും റിക്കവർ ആക്കിയിട്ടും ഉണ്ട്, ആ അനുഭവത്തില്‍ നിന്ന് ഞാൻ മനസ്സിലാക്കിയ കാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.
മേല്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്ന ഒരാളുടെ തുടക്കത്തില്‍ തന്നെ അയാളുടെ വീട്ടുകാർക്ക് പോലും അയാള്‍ അത് ഉപയോഗിക്കുന്നു എന്ന് മനസിലാക്കി എടുക്കാൻ സാധിക്കില്ല. ഏറ്റവും അടുത്തവർ പോലും മനസ്സിലാക്കി വരുമ്ബോഴേക്കും അയാള്‍ പൂർണ്ണമായും അതിനു അടിമയായി തീർന്നിരിക്കും. എന്നാല്‍ കൂടെ സമയം ചിലവഴിക്കുന്നവർക്ക് ലഹരിക്ക് അടിമയായ ആളുകളെ മനസിലാക്കാൻ പറ്റുന്ന പല റിക്കവറി സ്റ്റേജുകള്‍ / സൂചനകള്‍ ഉണ്ട്, അതാണ് ഇവിടെ ഏറ്റവും പ്രധാനം.
പോലെ സിന്തറ്റിക്ക് ലഹരിക്ക് അടിമായവരുടെ സ്വഭാവം മിക്കപ്പോഴും ഒരുപോലെ ആയിരിക്കും. ഞാൻ ഇടപെട്ട രണ്ടു കേസിലും പിന്നീട് അവരുടെ റിഹാബിറ്റേഷനുമായി പോയപ്പോള്‍ അവിടെ ഉള്ള ഇതേ അവസ്ഥയുള്ള മറ്റു യുവാക്കളുടെ സ്വഭാവം നേരിട്ട് കണ്ടപ്പോളും അവരോട് കാര്യങ്ങള്‍ സംസാരിച്ചു മനസ്സിലാക്കിയപ്പോഴും എനിക്ക് മനസ്സിലായത് ഇവർക്ക് എല്ലാവർക്കും ഒരേ പോലുള്ള സ്വഭാവ വൈക്യല്യങ്ങള്‍ / സവിശേഷതകള്‍ പ്രകടമായി എന്നതാണ്.
സംസാരിച്ചു എന്ന് വരെ വരും. ഈ സ്റ്റേജില്‍ ഇവർക്ക് ഇടയില്‍ പൊതു അല്ലാത്ത പലതരം സ്വഭാവങ്ങള്‍ കാണുവാൻ ഇടയുണ്ട്. ഉദാ: അയാള്‍ ഒരു ഇസ്ലാം മത “വിശ്വാസി” ആണെങ്കില്‍ അയാള്‍ ഇസാനബി മൂസാനബി ഒക്കെ ആയി സംസാരിക്കുന്ന സ്റ്റേജില്‍ ഒക്കെ കാര്യങ്ങള്‍ എത്തും, അയാളുടെ ബാല്യം അയാളുടെ കൗമാരം, അയാളുടെ മതം, ജീവിത സാഹചര്യം ഒക്കെ അനുസരിച്ചു ഇതില്‍ മാറ്റം വരും. പക്ഷെ അവരോരു മത/ദൈവ വിശ്വാസി ആണെങ്കില്‍ പ്രകടമായി തന്നെ അയാളുടെ മതവും വിശ്വാസവുമായും അതുമായി ബന്ധപ്പെട്ടതുമായ ലക്ഷണങ്ങള്‍ കാണിക്കും.









