കേന്ദ്ര ഏജൻസിയുടെ ചിഹ്നം ദുരുപയോഗം ചെയ്തു; നടപടിയെടുക്കുമെന്ന് ഭീകരവിരുദ്ധ ഏജൻസി: എമ്പുരാനെതിരെ എൻഐഎ

Advertisements
Advertisements

പ്രഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായ എമ്ബുരാനില്‍ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍.ഇതിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവർകർക്കെതിരെ കേന്ദ്ര ഏജൻസി നടപടിയെടുക്കുമെന്നുമാണ് റിപ്പോർട്ടുകള്‍. എൻഐഎയുടെ കൊച്ചി യൂണിറ്റാണ് നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഭീകരവിരുദ്ധ ഏജൻസിയുടെ അടയാളങ്ങള്‍ സിനിമയില്‍ ഉപയോഗിക്കാൻ പടില്ലെന്നിരിക്കെയാണ് ചിത്രത്തില്‍ നിയമവിരുദ്ധമായി ചിഹ്നങ്ങള്‍ കാട്ടുന്നതെന്ന് ഏജൻസിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എൻഎഐയുടെ മുതിർന്ന പ്രോസിക്യൂട്ടർമാർ നടപടി ആരംഭിച്ചെന്നും വിവരം ഉണ്ട്.

ചിത്രത്തിലെ രണ്ട് മണിക്കൂർ എട്ട് മിനിട്ട് പത്താമത്തെ സെക്കൻ്റിലാണ് ഏജൻസിയുടെ ചിഹ്നവും, നമ്ബറും അടയാളപ്പെടുത്തിയ വാഹനം ഈ ചിത്രത്തില്‍ കാണുന്നത്. ഒരിക്കലും ഏജൻസിയുടെ ചിഹ്നങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും ഇത് ഏജൻസിക്ക് നാണക്കേടുണ്ടാക്കിയെന്നും വൃത്തങ്ങള്‍ അറിയിച്ചു.

എന്തായാലും സിനിമക്കെതിരെയുള്ള വിവാദങ്ങള്‍ ഒന്നിടവിട്ട് പുറത്ത് വരുന്നതിനിടയിലാണ് കേന്ദ്ര ഏജൻസി തന്നെ ഈ ഒരു വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നത്. ഇഡി അടക്കം ഇതിന് പിന്നാലെ വരുമെന്ന വിവരവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights