ഊട്ടി, കൊടൈക്കനാൽ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ. ഊട്ടി, കൊടക്കനാൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://epass.tnega.org/home എന്ന വിലാസത്തിൽ അപേക്ഷിക്കാം. പ്രാദേശിക വാഹനങ്ങൾക്ക് പുറമേ, പ്രതിദിനം 4,000 വാഹനങ്ങൾക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശിക്കാൻ പറ്റുകയുള്ളൂ. വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങൾ അനുവദിക്കും.
വേനൽക്കാലത്തെ തിരക്ക് മുന്നിൽ കണ്ട് ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശവാസികളുടെ വാഹനങ്ങൾക്കും കാർഷികോത്പ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി
ഊട്ടി, കൊടൈക്കനാൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം, ഇ പാസ് വേണം
