വെട്രിമാരനും ചിമ്പുവും ഒരുമിക്കുന്ന ചിത്രം തുടങ്ങി

വിടുതലൈ 2 എന്ന ചിത്രത്തിന് ശേഷം ഹിറ്റ്‌മേക്കർ വെട്രിമാരൻ സിലമ്പരശനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ലീക്കായ ഒരു ചിത്രത്തിൽ നിന്നാണ് ഇരുവരും ഒന്നിച്ച വിവരം സിനിമാസ്വാദകർ അറിയുന്നത്.

 

ചിത്രത്തിൽ കൈലി മുണ്ട് ഉടുത്ത് നാടൻ ഗെറ്റപ്പിൽ നിൽക്കുന്ന ചിമ്പുവിനെ കാണാം. ഒപ്പം ജയിലർ, ഡോക്ടർ, കോലമാവ് കോകില തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാറും നിൽക്കുന്നത് കാണാം. ചിത്രത്തിൽ നെൽസണും യുവതാരം കവിനും ചിത്രത്തിൽ സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

വെട്രിമാരന്റെ അവസാനം റിലീസ് ചെയ്ത ചിത്രമായ വിടുതലൈ 2 ബോക്സ്ഓഫീസിൽ വമ്പൻ പരാജയം നേരിട്ടിരുന്നു. അതിന്ശേഷം സൂര്യയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാദിവാസൽ ആവും ചിത്രീകരണമാരംഭിക്കുക എന്ന് വാർത്തയായുണ്ടായിരുന്നുവെങ്കിലും വ്യക്തമല്ലാത്ത കാരണങ്ങളാൽ ചിത്രം വീണ്ടും വൈകുമെന്ന് സ്ഥിരീകരിച്ചു.

വെട്രിമാരനറെ വടചെന്നൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒട്ടേറെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണ്. എന്നാൽ ചിത്രം വരാൻ അല്പം വൈകും എന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനകം പ്രഖ്യാപിച്ചിരിക്കുന്ന ചിത്രങ്ങളുടെ അപ്പ്‌ഡേറ്റുകൾ പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് സംവിധായകനും ചിമ്പുവും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights