എന്തിനും ഏതിനും ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ചിന്താശേഷിയെ ബാധിക്കും

എന്തിനും ഏതിനും ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ കരുതിയിരുന്നോ… ചാറ്റ് ജിപിടിയുടെ നിരന്തരമായ ഉപയോഗം മനുഷ്യന്റെ ചിന്താശേഷിയെ ബാധിക്കുമെന്ന് കണ്ടെത്തല്‍. എംെഎടി മീഡിയ ലാബിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍

 

ബോസ്റ്റണില്‍ 18 മുതല്‍ 39 വയസ്സുവരെയുള്ളവരെ മൂന്ന് സംഘങ്ങളാക്കി തിരിച്ച് ഇലക്ട്രോ എന്‍സെഫലോഗ്രാഫി(ഇഇജി) സംവിധാനമുപയോഗിച്ചായിരുന്നു പഠനം. സംഘാംഗങ്ങളോട് ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ള ടൂളുകള്‍ ഉപയോഗിച്ച് ഉപന്യാസം എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവയുടെ ഉപയോഗം ചെറുപ്പക്കാരെ ദോഷകരമായി ബാധിക്കുമെന്നതിനൊപ്പം മടിയുണ്ടാക്കുമെന്നും ഗവേഷണത്തിലുണ്ട്.

പഠനത്തിനായി ശേഖരിച്ച സാംപിളുകള്‍ കുറവാണെങ്കിലും കണ്ടെത്തിയ കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നവയായതിനാലാണ് പുറത്തുവിടുന്നതെന്ന് ഗവേഷകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights