ഇനി വ്യാജ പ്രചരണങ്ങള്‍ വാട്സാപ്പിൽ നടക്കില്ല

Advertisements
Advertisements

വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ വളരെക്കാലമായി നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് നിര്‍ബാധമായി വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്സാപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. മിക്കപ്പോഴും ഇത്തരം പ്രചരണങ്ങളുടെ ഉറവിട കേന്ദ്രം ഏതാണെന്ന് പോലും ഉറപ്പിക്കാതെ പലതരം ചിത്രങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ ഈ തലവേദനകള്‍ക്ക് അവസാനമാകുന്നു. ഇതിനെതിരെ പുതിയ ഫീച്ചറുമായി എത്തുകയാണ് വാട്സാപ്പ്. വാട്സാപ്പില്‍ എത്തുന്ന ചിത്രങ്ങള്‍ നേരിട്ട് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് ഉപയോഗിക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇനി വരുന്നത്. വാട്സാപ്പ് വെബ്ബിലാണ് പുതിയ ഫീച്ചര്‍ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വാട്സാപ്പില്‍ എത്തുന്ന ഇമേജുകളുടെ ആധികാരികത വളരെ എളുപ്പത്തില്‍ പരിശോധിക്കാനും കണ്ടെത്താനും സാധിക്കും. വാട്ട്‌സാപ്പ് വെബ് ബീറ്റ വേര്‍ഷനാണ് പുതിയ അപ്ഡേറ്റ് നല്‍കിയിരിക്കുന്നതെന്ന് വാട്ട്‌സാപ്പ് ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo റിപ്പോര്‍ട്ട് ചെയ്തു. ഇനി വാട്സാപ്പില്‍ എത്തുന്ന ഇമേജ് ഗൂഗിള്‍ റിവേഴ്സ് സെര്‍ച്ചിലൂടെ ചിത്രത്തിന്റെ സോഴ്സും ആധികാരികതയും ഉറപ്പിക്കുന്നതിനൊപ്പം ചിത്രം എഡിറ്റ് ചെയ്തതാണോ കൃത്രിമം കാണിച്ചതാണോ എന്നൊക്കെ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. അതേസമയം സെര്‍ച്ച്‌ ചെയ്യുന്ന ചിത്രത്തിലേക്ക് വാട്സാപ്പിന് നേരിട്ട് ആക്സസ് ഉണ്ടായിരിക്കില്ല. ഉപയോക്താക്കള്‍ക്ക് ഈ റിവേഴ്സ് സെര്‍ച്ച്‌ വിശദീകരിക്കുന്ന അലേര്‍ട്ട് കാണിക്കുകയും സെര്‍ച്ച്‌ ആരംഭിക്കുന്നതിന് മുമ്പ് അവരുടെ സമ്മതം ചോദിക്കുകയും ചെയ്യും. നിലവില്‍ വാട്സാപ്പ് വെബിന് മാത്രമുള്ള സേവനം ഭാവിയില്‍ മൊബൈല്‍ ആപ്പിലേക്കും എത്താനുള്ള സാധ്യതകള്‍ തെളിയുന്നുണ്ട്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights