പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായി ‘ജനനായകൻ’ ടീസർ

ആരാധകർക്കും പ്രേക്ഷകർക്കും പിറന്നാൾ ദിനത്തിൽ ഗംഭീര ദൃശ്യ വിരുന്നൊരുക്കി ജനനായകൻ ടീം. വിജയുടെ പോലീസ് കഥാപാത്രമായി എത്തുന്ന ദളപതി വിജയ് യുടെ ജനനായകൻ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. രക്തത്തിൽ കുതിർന്ന മുഷ്ടിയുമായി തീജ്വാലകൾക്ക് നടുവിലൂടെ പ്രതിഷേധക്കാരെ നേരിടുന്ന ജനനായകൻ ടീസറിൽ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം പ്രത്യേക ശ്രദ്ധ നേടുന്നു.
“ഒരു യഥാർത്ഥ നേതാവ് ഉദിക്കുന്നത് അധികാരത്തിനു വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ്” എന്ന വാചകത്തോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് മൂന്ന് മില്യൺ വ്യൂവേഴ്‌സുമായി കുതിക്കുകയാണ്. ലോകവ്യാപകമായി 2026 ജനുവരി 9ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

 

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്റെ സംഗീത സംവിധാനം അനിരുദ്ധ് നിർവഹിക്കുന്നു.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ്. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights