ഈ 20 ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? ഉടനടി ഡിലീറ്റ് ചെയ്യുക എന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ സ്ഥാപനം: വിശദാംശങ്ങളും ആപ്പുകളുടെ പട്ടികയും

 

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ (Google Play) 20 മാല്‍വെയർ ആപ്ലിക്കേഷനുകള്‍ സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നവയാണെന്ന് മുന്നറിയിപ്പ്. സൈബർ സുരക്ഷാ സ്ഥാപനമായ സൈബിള്‍ റിസർച്ച്‌ ആൻഡ് ഇന്‍റലിജൻസ് ലാബ്‌സിന്‍റേതാണ് ഈ മുന്നറിയിപ്പ്. ക്രിപ്‌റ്റോകറൻസി വാലറ്റുകളുടെ രൂപത്തിലുള്ള ഈ ആപ്ലിക്കേഷനുകള്‍ വാലറ്റ് റിക്കവറികള്‍ പോലുള്ള സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റകള്‍ ചോർത്താൻ ലക്ഷ്യംവച്ചുള്ളതാണ്. ഫിഷിംഗ് ആക്രമണങ്ങളും സാമ്ബത്തിക നഷ്‍ടങ്ങളും ഒഴിവാക്കാൻ ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ ഫോണില്‍ നിന്ന് ഉടനടി നീക്കംചെയ്യണം എന്നാണ് മുന്നറിയിപ്പ്.

 

ഒറ്റനോട്ടത്തില്‍ ഈ ആപ്പുകള്‍ യഥാർഥമാണെന്ന് തോന്നിപ്പിക്കും. പക്ഷേ യഥാർഥത്തില്‍ അവ നിങ്ങളുടെ ഏറ്റവും സെൻസിറ്റീവ് സാമ്ബത്തിക ക്രെഡൻഷ്യലുകള്‍ മോഷ്ടിക്കാൻ രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന ഫിഷിംഗ് ക്യാംപയിന്‍റെ ഭാഗമാണ്. ഉപയോക്താക്കളുടെ DeFi വാലറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു പ്രധാന ഫീച്ചറായ വാലറ്റ് റിക്കവറി ഫ്രേസ് മോഷ്ടിക്കുന്നതിനാണ് ഈ വ്യാജ ക്രിപ്‌റ്റോകറൻസി വാലറ്റ് ആപ്പുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. SushiSwap, PancakeSwap, Raydium, Hyperliquid, Suiet Wallet തുടങ്ങിയ ആപ്പുകള്‍ ഈ തട്ടിപ്പിന്‍റെ ഭാഗമാണ്.

 

ഒരു ഉപയോക്താവ് ഇത്തരം ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തുകഴിഞ്ഞാല്‍, അത് അവരുടെ 12- വേർഡ് റിക്കവറി ഫ്രേസ് നല്‍കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. തുടര്‍ന്ന് ഉപയോക്താവിന്‍റെ വാലറ്റിലേക്ക് ആക്‌സസ് ലഭിക്കാനായി സൈബർ കുറ്റവാളികള്‍ ഈ ഡാറ്റകള്‍ ശേഖരിക്കും. ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ് ടൂളുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഡെവലപ്പർ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് സൈബർ കുറ്റവാളികള്‍ ഈ ദോഷകരമായ ആപ്പുകള്‍ ഗൂഗിള്‍ പ്ലേയില്‍ അപ്‌ലോഡ് ചെയ്യുന്നത്. ആപ്പുകള്‍ അവരുടെ സ്വകാര്യതാ നയങ്ങള്‍ക്കുള്ളില്‍ ഫിഷിംഗ് യുആർഎല്ലുകള്‍ മറയ്ക്കുകയും ഉപയോക്താക്കളെ തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. യഥാർഥ ക്രിപ്‌റ്റോ വാലറ്റ് ആപ്ലിക്കേഷനുകളുടെ രൂപകല്‍പ്പനയും പ്രവർത്തനക്ഷമതയും ഈ ആപ്പുകള്‍ അനുകരിക്കുന്നു.

 

വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ആപ്പുകൾ

 

സ്യൂട്ട് വാലറ്റ്

ബുൾഎക്സ് ക്രിപ്റ്റോ

സുഷി സ്വാപ്പ്

റെഡിയം

ഹൈപ്പർലിക്വിഡ് ഓപ്പണ്‍

ഓഷ്യൻ എക്സ്ചേഞ്ച്

പാൻകേക്ക് സ്വാപ്പ് മെറ്റിയോറ എക്സ്ചേഞ്ച്

ഹാർവെസ്റ്റ് ഫിനാൻസ് ബ്ലോഗ്

എങ്ങനെ സുരക്ഷിതരാകാം?

 

നിങ്ങളുടെ സ്‍മാർട്ട്ഫോണില്‍ ഈ ആപ്പുകളില്‍ ഏതെങ്കിലും ഇൻസ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ക്രിപ്‌റ്റോ ഫണ്ടുകളും വ്യക്തിഗത ഡാറ്റയും അപഹരിക്കപ്പെടാതിരിക്കാൻ അവ ഉടനടി ഒഴിവാക്കുക.

അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് അത്ര പ്രസിദ്ധമല്ലാത്ത ക്രിപ്‌റ്റോ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക.

പരിചിതമല്ലാത്ത ആപ്പുകളില്‍ നിങ്ങളുടെ 12-വേർഡ് റിക്കവറി ഫ്രേസ് ഒരിക്കലും നല്‍കരുത്.

ഇൻസ്റ്റാളേഷന് മുമ്ബ് എപ്പോഴും ഡെവലപ്പറുടെ പേര് പരിശോധിച്ചുറപ്പിക്കുകയും അവലോകനങ്ങള്‍ വായിച്ച്‌ മനസിലാക്കുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights