കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റിൽ ഏറ്റവും പുതിയ തരംഗമായി മാറിയിരിക്കുകയാണ് ‘നാനോ ബനാന’ എന്ന AI ട്രെൻഡ്. ഗൂഗിളിന്റെ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന മനോഹരമായ 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ ലോകം ഈ പേര് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം, ടിക് ടോക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ട്രെൻഡ് വലിയ പ്രചാരം നേടിക്കഴിഞ്ഞു.കഴിഞ്ഞ മാസമാണ് ഗൂഗിള്‍ ജെമിനി ആപ്പില്‍ ‘നാനോ ബനാന’ എന്ന ഇമേജ് എഡിറ്റിങ് ടൂള്‍ പുറത്തിറക്കിയത്. ഈ ട്രെൻഡ് പ്രചാരത്തിലായതോടെ ഗൂഗിൾ ജെമിനി ആപ്പിന്റെ ഡൗൺലോഡുകൾ കുതിച്ചുയർന്നു. നാനോ ബനാന പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ജെമിനി ആപ്പ് ഒരു കോടി ഡൗൺലോഡുകൾ കടന്നതായി ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വാർഡ് അറിയിച്ചിരുന്നു. ഏകദേശം രണ്ട് കോടിയിലധികം ചിത്രങ്ങളാണ് ഈ ടൂൾ ഉപയോഗിച്ച് ഇതിനോടകം സൃഷ്ടിക്കപ്പെടുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടുള്ളത്.എന്താണ് നാനോ ബനാന?
ഒരു ഫോട്ടോയും ചെറിയൊരു ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് ആർക്കും ഹൈപ്പർ-റിയലിസ്റ്റിക് 3D രൂപങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്നതാണ് നാനോ ബനാനയുടെ പ്രത്യേകത. സാങ്കേതിക പരിജ്ഞാനമോ പണമോ ഇതിനായി ആവശ്യമില്ല. അതുകൊണ്ടുതന്നെ സാധാരണ ഉപയോക്താക്കൾ മുതൽ സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർ വരെ ഈ ട്രെൻഡിന്റെ ഭാഗമായിക്കഴിഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖരുടെ ഫിഗറൈനുകളും ഇതിനോടകം വൈറലായിട്ടുണ്ട്.എങ്ങനെ സൗജന്യമായി നാനോ ബനാന ഉണ്ടാക്കാം?
ഗൂഗിൾ AI സ്റ്റുഡിയോ തുറക്കുക; ജെമിനി ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് ഗൂഗിൾ AI സ്റ്റുഡിയോയിൽ പ്രവേശിക്കാം.
ഇഷ്ടരീതി തിരഞ്ഞെടുക്കുക; ചിത്രം + നിർദ്ദേശം (Photo + Prompt) അല്ലെങ്കിൽ നിർദ്ദേശം മാത്രം (Prompt only) എന്നിങ്ങനെ രണ്ട് വഴികളുണ്ട്. ഇതിൽ ചിത്രം + നിർദ്ദേശം എന്ന രീതിയാണ് കൂടുതൽ ഫലപ്രദം. നിങ്ങൾ ഫിഗറൈൻ ആക്കാൻ ആഗ്രഹിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം, അത് എങ്ങനെ ഫിഗറൈനായി മാറണമെന്ന് നിർദ്ദേശിക്കുന്ന പ്രോംപ്റ്റ് നൽകുകപ്രോംപ്റ്റ് നൽകുക; ഗൂഗിൾ ഔദ്യോഗികമായി നൽകിയ പ്രോംപ്റ്റുകളോ ഉപയോക്താക്കൾ പങ്കുവെച്ച പ്രോംപ്റ്റുകളോ നിങ്ങൾക്ക് ഉപയോഗിക്കാം. ഉദാഹരണത്തിന് ഔദ്യോഗിക പ്രോംപ്റ്റ് ഇതാണ്; “Create a 1/7 scale commercialized figurine of the characters in the picture, in a realistic style, in a real environment. The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base. The content on the computer screen is a 3D modeling process of this figurine. Next to the computer screen is a toy packaging box, designed in a style reminiscent of high-quality collectible figures, printed with original artwork. The packaging features two-dimensional flat illustrations.”.തുടർന്ന് നിങ്ങൾ നൽകിയ പ്രോംപ്റ്റിന് അനുസരിച്ച് ജെമിനി 2.5 ഫ്ലാഷ് ഇമേജ് നിങ്ങളുടെ ചിത്രം ഒരു മനോഹരമായ 3D ഫിഗറൈൻ ആക്കി മാറ്റും.








