യൂട്യൂബില്‍ ഇനി വ്യൂസ് കൂടും, വരുന്നു പുതിയ മാറ്റങ്ങള്‍, കൂടുതല്‍ പണംനേടാന്‍ കഴിയുമോ?

ന്യൂഡല്‍ഹി: പബ്ലിക് വ്യൂസ് കണക്കാക്കുന്ന രീതിയില്‍ പുതിയ മാറ്റവുമായി യൂട്യൂബ്. യൂട്യൂബ് ഷോര്‍ട്‌സ് വിഡിയോ വ്യൂ കണക്കാക്കുന്നത് പോലെ തന്നെ വിഡിയോകളും ഒറ്റ സെക്കന്‍ഡ് കണ്ടാല്‍ പോലും അത് ഒരു വ്യൂ ആയി കണക്കാക്കും. 2026 ഓഗസ്റ്റ് 24 മുതലാണ് മാറ്റം.

പണ്ടത്തെ രീതിയിലെ വ്യൂ കണക്ക് ഇനി എൻഗേജ്‍ഡ് വ്യൂ എന്നറിയപ്പെടും. ഈ കണക്കിന് അനുസരിച്ചാകും വിഡിയോകൾക്ക് പണം കിട്ടുക. എന്നാല്‍ നേരത്തെ പബ്ലിഷ് ചെയ്ത വിഡിയോകള്‍ക്ക് പുതിയ മാറ്റം ബാധകമല്ല. എന്നാല്‍ ഈ നിയമം ദൈര്‍ഘ്യമേറിയ വിഡിയോകള്‍, ഷോര്‍ട്ട്സ്, ലൈവ് സ്ട്രീമുകള്‍ എന്നിവയിലുടനീളം ഒരേപോലെ ബാധകമാകും.

ഒരു കാഴ്ചയായി വിഡിയോ ഓപ്പണ്‍ ചെയ്യുന്നത് മുതല്‍ വ്യൂ റെക്കോര്‍ഡ് ചെയ്യപ്പെടും. ഫലത്തില്‍ പുതിയ വ്യൂ രീതി കാഴ്ചക്കാരുടെ എണ്ണം കൂട്ടി കാണിക്കുന്നതില്‍ മാത്രം മാറ്റം കൊണ്ടുവരും. വിഡിയോയിയില്‍നിന്ന് പണമുണ്ടാക്കാന്‍ ആളുകള്‍ കൂടുതല്‍ നേരം വിഡിയോ കാണണം.

പ്ലാറ്റ്ഫോമില്‍ യഥാര്‍ത്ഥ എക്സ്പോഷര്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് പരിഹരിക്കാനാണ് പുതിയ മാറ്റം. പുതിയ അപ്‌ഡേറ്റ് വഴി ക്രിയേറ്റര്‍മാരുടെ ആകെ വ്യൂസ് ഉയരുമെന്നതിനാല്‍, ബ്രാന്‍ഡുകളുമായും സ്‌പോണ്‍സര്‍മാരുമായും സഹകരിക്കുമ്പോള്‍ തങ്ങളുടെ ചാനലിന്റെ യഥാര്‍ത്ഥ വ്യാപ്തിയും പ്രധാന്യവും ബോധ്യപ്പെടുത്താന്‍ ക്രിയേറ്റര്‍മാര്‍ക്ക് കഴിയും.

എല്ലാ ഫോര്‍മാറ്റുകളെയും ഒരേ നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനാണ് ഈ അപ്ഡേറ്റ് ഉദ്ദേശിക്കുന്നത്. പുതിയ മാറ്റം ചാനലുകളുടെ വ്യൂസ് വര്‍ധിപ്പിക്കുമെങ്കിലും അത് വരുമാനത്തെയോ മോണിറ്റൈസേഷനെയോ ബാധിക്കില്ല എന്ന് യുട്യൂബ് വ്യക്തമാക്കുന്നു.

എന്തുകൊണ്ട് പുതിയ മാറ്റം?

വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത രീതികളില്‍ വ്യൂസ് കണക്കാക്കുന്നത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന് ക്രിയേറ്റര്‍മാര്‍ പരാതിപ്പെട്ടിരുന്നു. തങ്ങളുടെ വിഡിയോകള്‍ക്ക് യഥാര്‍ത്ഥത്തില്‍ എത്രത്തോളം ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതിനാണ് യൂട്യൂബ് ഈ പുതിയ അപ്‌ഡേറ്റ് കൊണ്ടുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights