48 വര്‍ഷം എന്റെ കൂടെ സഞ്ചരിച്ച എല്ലാവര്‍ക്കും നന്ദി’ ; പുരസ്‌കാര നേട്ടത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. എല്ലാവര്‍ക്കും നന്ദിയെന്ന് മോഹന്‍ലാല്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. 48 വര്‍ഷം എന്റെ കൂടെ സഞ്ചരിച്ച എല്ലാവര്‍ക്കും നന്ദി. എന്റെ കുടുംബമാണ് സിനിമ. കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. വളരെയധികം സന്തോഷിക്കാവുന്ന കാര്യമാണ്. വളരെ സന്തോഷം – അദ്ദേഹം പറഞ്ഞു.2023ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രജോദിപ്പിത്തക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഇതിഹാസ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എല്ലാമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയാണിത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

 

അഭിനയകലയുടെ രാജാവായി മണ്ണിലേക്ക് അവതരിച്ചതാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. രാജാവിന്റെ മകനിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തുമ്പോള്‍ മോഹന്‍ലാലിന് പ്രായം വെറും ഇരുപത്തിയാറാണ്. പിന്നാലെ, സാഗര്‍ ഏലിയാസ് ജാക്കിയും, മംഗലശേരി നീലകണ്ഠനും, ആട് തോമയും തുടങ്ങി ഖുറേഷി അബ്രാം വരെ. എണ്ണം പറഞ്ഞ നായക കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ താര രാജാവായി. ഒരേയൊരു രാജാവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights