ക്യൂബ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയ്ക്ക് ചാക്കോളാസ് പവലിയനിൽ വച്ച് ഗംഭീരമായി തിരിതെളിഞ്ഞു . സിനിമ ലോകത്തെ അധികായരും , അണിയറപ്രവർത്തകരും, മാധ്യമ സുഹൃത്തുക്കളുമടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് സിനിമയുടെ തിരി തെളിയിച്ചത് .ചടങ്ങിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദീഖ് ജഗദീഷ് , കബീർ ദുൽഹൻ ,ഐ എം വിജയൻ, ആൻ്റണി പേപ്പെ ,ഡയരക്ടർ ഹനീഫ് അധേനി,
രജിഷ വിജയൻ , ഹനാൻ ഷാ, ബേബി ജീൻ, ശറഫുദ്ധീൻ, ഡയരക്ടർ ജിതിൻ ലാൽ, ആൻസൺ പോൾ, സാഗർ സൂര്യ, ഷോൺ റോയ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. സിനിമയിൽ സംഗീതമൊരുക്കുന്നത് ‘കാന്താര’യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് . മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്








