ഈ ഓണത്തിന് തിയേറ്ററുകളിലേക്ക് എത്തുന്ന പൃഥ്വിരാജ് ചിത്രമാണ് ഖലീഫ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജിനു എബ്രഹാമിന്റേതാണ് തിരക്കഥ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖലീഫ. ഓണം ഫെസ്റ്റിവല്‍ സീസണ്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ഖലീഫ ഒരുക്കിയിരിക്കുന്നത്.ഖലീഫയിലെ ഒരു പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ‘ഭ്രാന്തായാല്‍ എന്ത് സുഖം’ എന്ന് തുടങ്ങുന്ന ഗാനമാണ് ചര്‍ച്ചകളില്‍ നിറയുന്നത്. ആക്ഷന്‍ ക്രൈം ത്രില്ലറായ ഖലീഫയുടെ മൂഡിന് ഈ ഗാനം ചേരില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ട്രോളുകളിലാകെ നിറഞ്ഞു നില്‍ക്കുകയാണ് ഭ്രാന്തായാല്‍. പല സിനിമകളിലേയും രംഗങ്ങളുമായി കോര്‍ത്തിണക്കിയാണ് സോഷ്യല്‍ മീഡിയ പാട്ടിനെ ട്രോളുന്നത്.സിനിമയുടെ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്‌ക്കെതിരേയും തിരിഞ്ഞിട്ടുണ്ട് സോഷ്യല്‍ മീഡിയ. എന്നാല്‍ ഇത്രമാത്രം പരിഹാസവും വിമര്‍ശനവും നേരിടാന്‍ മാത്രം എന്താണ് ഭ്രാന്തായാല്‍ എന്ന പാട്ടിന് കുഴപ്പമെന്നാണ് മറു വിഭാഗം ചോദിക്കുന്നത്. സൂഫി ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ഗാനമാണിത്. ഭ്രാന്തിനെക്കുറിച്ചും മരണശയ്യയെക്കുറിച്ചുമൊക്കെ ജാബില്‍ സുലൈം ഒരുക്കിയ പാട്ടാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അവതരിപ്പിക്കപ്പെട്ട ഗാനം കുറച്ചുനാള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലക്ഷദ്വീപില്‍ നിന്നുള്ള ഗായകന്‍ ഭ്രാന്തായാല്‍ എന്ത് സുഖം എന്ന് പാടിയപ്പോള്‍ മലയാളികള്‍ അതേറ്റെടുക്കുകയായിരുന്നു.യഥാര്‍ത്ഥത്തില്‍ ഖലീഫയുടെ സംഗീത സംവിധായകനായ ജേക്‌സ് ബിജോയ് അല്ല ഭ്രാന്തായാല്‍ എന്തുസുഖം എന്ന പാട്ട് ഒരുക്കിയത്. ജേക്‌സിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്ന പാട്ടിന്റെ ക്രെഡിറ്റ്‌സിലും പാട്ടിന്റെ കമ്പോസറായും രചയിതാവായും ജാബിര്‍ സുലൈമിന്റെ പേര് തന്നെയാണുള്ളത്. ചിത്രത്തില്‍ ഈ പാട്ട് ഉണ്ടായിരിക്കില്ലെന്നും പ്രമുഖ ട്രേഡ് അനിലിസ്റ്റായ എ.ബി ജോര്‍ജ് പറയുന്നത്. സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ജേക്‌സിന്റെ പേര് പാട്ടിന്റെ ക്രെഡിറ്റില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നുണ്ട്.അതേസമയം, ഓഗസ്റ്റ് 20 നാണ് ഖലീഫ തിയേറ്ററുകളിലേക്ക് എത്തുക. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ വില്ലനാകുന്നത് ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷ് ആണ്. മാളവിക ശര്‍മയാണ് ചിത്രത്തിലെ നായിക. കൃതി ഷെട്ടിയും ചിത്രത്തിലുണ്ട്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. യാനിക് ബെന്‍ ആണ് സംഘട്ടനം ഒരുക്കിയത്. രണ്ട് ഭാഗങ്ങളായിട്ടാണ് ഖലീഫ തിയേറ്ററുകളിലെത്തുക.
ഭ്രാന്തായാല്‍’ ആര്‍ക്കാണ് സുഖക്കേടുണ്ടാക്കുന്നത്? ‘ഖലീഫ’യിലെ പാട്ടിന് ജേക്‌സിനെ പഴിക്കുന്നവര്‍ അറിയാന്‍









