മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. ഒരു ഹൊറര്‍ ഫാന്റസി കോമഡി ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ 24 നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിക്കുന്ന തിയേറ്റര്‍ അനുഭവം സമ്മാനിക്കാന്‍ ആണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനയാണ്ഫാന്റസിക്കൊപ്പം കോമഡിയും സസ്‌പെന്‍സും ആക്ഷനും കോര്‍ത്തിണക്കിയ ഈ ത്രില്ലര്‍ ചിത്രം, ഇതോട് കൂടി വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കിടിലന്‍ ദൃശ്യങ്ങളും സംഗീതവും വാഗ്ദാനം ചെയ്യുന്ന ഈ ട്രെയ്ലര്‍, ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഒരു ചിത്രം കൂടിയാവും ഇതെന്നാണ് സൂചിപ്പിക്കുന്നത്. ട്രെയ്ലര്‍ നല്‍കുന്നത്.
വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര്‍ പുറത്ത്









