റീ റിലീസിൽ ഞെട്ടിക്കാൻ ജനപ്രിയ നായകനും; വരുന്നു കല്യാണരാമൻ

ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ അങ്ങോട്ട് യുവ തലമുറ ഓടികയറി ആഘോഷമാക്കുന്ന കാഴ്ചയാണ് ഇപ്പോൾ മലയാള സിനിമയിലെ ട്രെൻഡ്. സ്ഫടികത്തിൽ തുടങ്ങി രാവണപ്രഭുവിൽ എത്തി നിൽക്കുന്നു. ഇപ്പോഴിതാ ജനപ്രിയ നായകൻ ദിലീപിന്റെ കല്യാണ രാമനും റീ റിലീസിന് ഒരുങ്ങുന്നു.2002ൽ പുറത്തിറങ്ങിയ കോമഡി എന്റർടൈനർ, ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലവുമാണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം ലാൽ തന്നെയാണ് റിലീസ് വിതരണം ചെയ്തിരിക്കുന്നതും. ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രത്തിൽ സലിം കുമാർ, ഇന്നസെന്റ്,ബോബൻ ആലുമ്മൂടൻ,ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

 

Advertisement

Advertisement

ദിലീപ്,സലിം കുമാർ, ഇന്നസെന്റ് എന്നിവർ കോമഡികൾ നിറച്ച സിനിമ. സോഷ്യൽ മീഡിയ കാലത്തിനു മുൻപേ ട്രെൻഡ് സെറ്റർ ആയിരുന്നു ഈ സിനിമയിലെ ഡയലോഗുകൾ എല്ലാം. ഷർട്ട് മുതൽ ചുരിദാർ വരെ ട്രെൻഡ് സെറ്റർ ആയിരുന്നു. 4K അറ്റ്മോസിൽ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ, റീ റിലീസിനൊരുങ്ങുന്ന കമ്മീഷണർ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റർ ചെയ്യുന്ന ചിത്രമാണ് കല്യാണരാമൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights