
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു.
ഒന്ന് മുതൽ ആറു വരെ ഉള്ള പ്രതികൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. ഡിസംബർ
12 ന് ശിക്ഷാ വിധി പറയും.ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ യാത്രക്കിടെ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. സംഭവത്തെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിൽ നിരവധി തെളിവുകളും സാക്ഷ്യങ്ങളും പുറത്ത് വന്നതോടെ കേസ് വലിയ വിവാദങ്ങളിലേക്ക് നീങ്ങി.
2017 ജൂലൈ 10-നാണ് നടൻ ദിലീപിനെ കേസ് അന്വേഷിക്കുന്ന സംഘം അറസ്റ്റ് ചെയ്തത്. 85 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് 2017 ഒക്ടോബറിൽ ദിലീപിന് ജാമ്യം ലഭിച്ചത്.
2017 ഫെബ്രുവരിയിൽ തന്നെ അറസ്റ്റിലായ ഒന്നാം പ്രതി പൾസർ സുനി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.തുടർന്ന് എട്ടര വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി പറയുന്നത്.









