ചാറ്റ് ജി പി ടിയില്‍ പരസ്യങ്ങള്‍ എത്തിക്കാനൊരുങ്ങി ഓപ്പണ്‍ എ ഐ

 

ചാറ്റ് ജി പി ടിയിലും പരസ്യങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി ഓപ്പണ്‍ എ ഐ. സാം ആള്‍ട്ട്മാന്‍ തന്നെയാണ് ഈ വിവരം തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. ഗോ സബ്സ്‌ക്രിപ്ഷന്‍ ,സൗജന്യ പ്ലാന്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരിലേക്കാണ് പരസ്യങ്ങള്‍ ആദ്യമെത്തുക. പിന്നീട് മറ്റുള്ളവരിലേക്കും എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.കോടികള്‍ മുതല്‍മുടക്കുള്ള കമ്പനിക്ക് പിടിച്ച് നില്‍ക്കണമെങ്കില്‍ വരുമാനം അത്യാവശ്യമാണ്. അതിനാലാണ് കമ്പനി ഇപ്പോള്‍ പരസ്യ വിതരണം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലാകും പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി ആദ്യമായി പരസ്യങ്ങള്‍ ഉള്‍പെടുത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരസ്യങ്ങള്‍ എത്തുന്നത് സ്വകാര്യതയെ ബാധിക്കുമോ എന്ന സംശയം ഉപയോക്താക്കള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ അതിലൊരു വിശദീകരണവും സാം ആള്‍ട്ട്മാന്‍ തന്റെ പോസ്റ്റിലൂടെ നല്‍കുന്നുണ്ട്.ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന വിവരങ്ങളെ പരസ്യങ്ങള്‍ ബാധിക്കില്ല. ചാറ്റ് ജി പി ടി നല്‍കുന്ന മറുപടികള്‍ ഏറ്റവും ഉപയോഗപ്രദമായിരിക്കുമെന്നും ഇത് പരസ്യങ്ങളില്‍ നിന്ന് വേറിട്ടതും കൂടാതെ ഇവ ലേബല്‍ ചെയ്തവയാണെന്നും കമ്പനി പറയുന്നു. ഡാറ്റകളൊന്നും പരസ്യകമ്പനികള്‍ക്ക് വില്‍ക്കില്ലെന്നും ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണ്ണമായും ഉറപ്പ് വരുത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights