പ്രഷര്‍ കുക്കര്‍ മാറ്റിയിട്ട് വര്‍ഷങ്ങളായോ..? ഗുരുതരമായ ലെഡ് വിഷബാധക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

 

അടുക്കളയില്‍ പ്രഷര്‍ കുക്കറിനുള്ള പ്രാധാന്യം അത്ര ചെറുതല്ല. അടുക്കള ജോലികള്‍ എളുപ്പത്തിലാക്കാന്‍ പ്രഷര്‍ കുക്കര്‍ വഹിക്കുന്ന പങ്ക് അത്രയേറെ വലുതാണ്.എന്നാല്‍ നിങ്ങളുടെ വീട്ടിലെ പ്രഷര്‍ കുക്കര്‍ മാറ്റിയിട്ട് എത്ര നാളായി..?ഒരു വര്‍ഷം, രണ്ട് വര്‍ഷം..ഇനി അതിലും കൂടുതലാണോ…?എങ്കില്‍ കരുതിയിരിക്കുക, ദീര്‍ഘകാലം പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ലെഡ് വിഷബാധക്ക് കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അടുത്തിടെ മുംബൈയില്‍ 50 വയസ്സുള്ള ഒരാളെ ഓര്‍മ്മക്കുറവ്, ക്ഷീണം, കാലുകളില്‍ കടുത്ത വേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് ഗുരുതരമായ ലെഡ് വിഷബാധയാണ് ഇയാളെ ബാധിച്ചതെന്ന് കണ്ടെത്തിയത്. ഇതിനെല്ലാം പിന്നില്‍ ദീര്‍ഘകാലം ഉപയോഗിച്ച പ്രഷര്‍ കുക്കര്‍ ആണെന്നതായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തല്‍.

രോഗിയുടെ ശരീരത്തില്‍ ലെഡ് എവിടെനിന്നാണ് വന്നതെന്ന അന്വേഷണമാണ് ഈ നിര്‍ണായകമായ കണ്ടെത്തലിലേക്ക് നയിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി രോഗിയുടെ ഭാര്യ ഭക്ഷണം പാകം ചെയ്യാന്‍ ഒരേ പ്രഷര്‍ കുക്കറാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി.

ശരീരത്തില്‍ ലെഡ് അടിഞ്ഞുകൂടുകയും അത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമ്പോഴാണ് ലെഡ് വിഷബാധ ഉണ്ടാകുന്നത്. കുട്ടികളിലും മുതിര്‍ന്നവരും ലെഡ് അടിഞ്ഞുകൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.. തലച്ചോറ്, വൃക്കകള്‍, പ്രത്യുല്‍പാദന വ്യവസ്ഥ എന്നിവയുള്‍പ്പെടെ ലെഡ് വിഷബാധ ബാധിച്ചേക്കാം.ചെറിയ ലക്ഷണങ്ങളില്‍ തുടങ്ങി അതി കഠിനമായ ലക്ഷണങ്ങള്‍ വരെ ഇതിന്റെ ഭാഗമായി അനുഭവപ്പെട്ടേക്കാം..

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights