മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് പാട്രിയറ്റ്. 19 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിലെ കാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. നയന്‍താര, രാജീവ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഫഹ?ദ് ഫാസില്‍ എന്നിവരുടെ കാരക്ടര്‍ ലുക്കുകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പോസ്റ്ററുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. മോര്‍സ് കോഡ് ഉപയോഗിച്ചാണ് സിനിമയുടെ റീലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ ഒളിപ്പിച്ചത്.
പോസ്റ്ററിലെ കുത്തും കോമയും കണ്ടെത്തിയതോടെയാണ് ഇത് സിനിമയുടെ റീലീസ് ഡേറ്റ് ആണെന്ന് ആരാധകര്‍ക്ക് പിടികിട്ടിയത്. ഏപ്രില്‍ 23 നാണ് സിനിമയുടെ റീലീസ്. ‘വിമത ശബ്ദങ്ങള്‍ ദേശസ്‌നേഹത്തിന്റേതാണ്.. ദേശദ്രോഹികള്‍ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്‌നേഹിയാകൂ’, എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
വെക്കേഷന്‍ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകള്‍ നേടാനാകും എന്ന് തന്നെയാണ് പ്രതീക്ഷ. ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.









