കോട്ടയത്ത് കമിതാക്കള്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരാണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍. ഇരുവരും കമിതാക്കളായിരുന്നുവെന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ വ്യാഴാഴ്ച ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാത്രി 9.15 ഓടെയായികുന്നു ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത്. എസ്എച്ച്ഒ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്.മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്നു രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights