മെഡിസെപ്പ് രണ്ടാംഘട്ടം ഇന്ന് മുതല്‍, തിരുത്തലുകള്‍ വരുത്താന്‍ 25 വരെ സമയം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐ ഡി കാര്‍ഡ് www.medisep.kerala.gov.inല്‍ ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. പെന്‍ഷന്‍കാര്‍ക്ക് അവരുടെ മെഡിസെപ്പ് ഐ.ഡി യൂസര്‍ ഐ.ഡി യായും പിപിഒ നമ്പര്‍ പാസ്വേര്‍ഡായും ലോഗിന്‍ ചെയ്യാം.
മെഡിസെപ്പ് കാര്‍ഡില്‍ പേരില്ലായെങ്കിലോ പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടെങ്കിലോ മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നതല്ല. മെഡിസെപ്പ് ഐ ഡി കാര്‍ഡില്‍ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍/ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമുണ്ടെങ്കില്‍ ട്രഷറി വഴി നേരിട്ട് പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാര്‍ അതാത് ട്രഷറി മുഖേനയും ബാങ്ക് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും ഫെബ്രുവരി 25 നകം തിരുത്തലുകള്‍ വരുത്തണം. സമയ പരിധിക്കുശേഷം പ്രൊഫൈലില്‍ വരുത്തുന്ന തിരുത്തലുകള്‍ മെഡിസെപ് ഐ.ഡി കാര്‍ഡില്‍ പ്രതിഫലിക്കുകയില്ല. ഫെബ്രുവരി 25 നുശേഷം ഡാറ്റയിലെ തെറ്റുകള്‍ തിരുത്തുന്നതിനോ ആശ്രിതരെ ഉള്‍പ്പെടുത്തുന്നതിനോ അവസരമുണ്ടാകില്ലെന്നും ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights