‘ചുമ്മാ’; ഇനി വരവ് താടിയില്ലാതെ, മീശ പിരിച്ച് ‘ലാലേട്ടന്‍’, ആവേശത്തില്‍ ആരാധകര്‍

ആരാധകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്റെ പുതിയ ലുക്ക്. താടിയെടുത്ത് മീശ പിരിച്ച് നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ചുമ്മാ എന്ന ക്യാപ്ഷനോടെ #ഘ366 എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ട് ചിത്രം വൈറലായി.

മലയാള സിനിമയിലെ വമ്പന്‍ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രമാണ് ഘ366. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി എത്തുന്ന മോഹന്‍ലാല്‍ ചിത്രവും ഇതായിരിക്കും.

തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം -ജേക്സ് ബിജോയ്, സഹസംവിധാനം -ബിനു പപ്പു, എഡിറ്റിംഗ് -വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ -വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ടര്‍ -ഗോകുല്‍ദാസ്, കോസ്റ്റ്യൂം -മഷാര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധര്‍മന്‍, രചന -രതീഷ് രവി, മേക്കപ്പ് -റോണെക്സ് സേവിയര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights