കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിനു തീ പിടിച്ചു. മുണ്ടക്കയം ടൗണില്‍ വച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശിയുടെ മോക്ഷ എന്ന ബസാണ് കത്തിയത്. മധുരയില്‍ നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്.അപകട സമയത്ത് 45യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.ബസില്‍ നിന്നു പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്നു ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു.തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബസില്‍ നിന്നു പുക ഉയര്‍ന്നതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ബസിന്റെ സീറ്റുകള്‍ അടക്കമുള്ള ഭാ?ഗങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു.
മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു; മധുരയില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ അപകടം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്








