‘മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വില’; കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മീഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.വരും മാസങ്ങളില്‍ കടുത്ത ചൂടാണ് വരുന്നതെന്നും വെള്ളമില്ലാതെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കായി ഏതെങ്കിലും കമ്പനികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റിന്റെ മകനായത് കൊണ്ട് ഡ്രൈവര്‍ക്കും ഒരു രൂപ കിട്ടട്ടേയെന്ന് കരുതിയെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു.കെഎസ്ആര്‍ടിസിയില്‍ ഭക്ഷണം നല്‍കുന്ന പദ്ധതിയും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ക്ലാസ് ബസ് നേരത്തെ ഉദ്ഘാടനം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് നേരത്തെ ഉദ്ഘാടനം പ്രഖ്യാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights