ആടുകളെ മേയ്ക്കാന്‍ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂര്‍ : പീച്ചി മയിലാട്ടുംപാറയില്‍ ആടുകളെ തീറ്റാന്‍ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തോട്ടുങ്കര പുത്തന്‍പുരയില്‍ ഷാജിയുടെയും സാലിയുടെയും മകന്‍ ഷിജോ (36) ആണ് മരിച്ചത്. അവിവാഹിതനാണ്. പീച്ചി വാട്ടര്‍ അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.

ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആടുകളെ മേയ്ക്കാനായി മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയതാണ്. സന്ധ്യ കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാര്‍ അന്വേഷിച്ച് കാടിനുള്ളിലേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു. രോഷാകുലരായ ആളുകള്‍ വനംവകുപ്പിന്റെ വാഹനം തടയാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. ഷിജോയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights