സ്വാഭാവിക ജാമ്യം കൊണ്ട് ഒരാളും രക്ഷപ്പെടില്ല; എസ്‌ഐടി അന്വേഷണം ശരിയായ ദിശയില്‍: വിശ്വാസം പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസം പ്രകടിപ്പിച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണെന്നും ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് എസ്‌ഐടി അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവരാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എസ്‌ഐടി അന്വേഷണത്തില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് പറഞ്ഞ കോടതി പ്രതീക്ഷിക്കാന്‍ കഴിയുന്ന പോലെ അന്വേഷിക്കാന്‍ കഴിയുന്ന കേസല്ല ഇതെന്നും നിരീക്ഷിച്ചു. വലിയ സങ്കീര്‍ണമായ കേസാണിത്.അതിനാല്‍ എസ്‌ഐടിക്ക് അന്വേഷിക്കാന്‍ സമയം നല്‍കൂ. എസ്‌ഐടി സമയമെടുത്ത് അന്വേഷിക്കട്ടെ. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് കൊണ്ട് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടിയത് കൊണ്ട് ഒരു പ്രതിയും രക്ഷപ്പെടില്ല. കുറ്റം ചെയ്തവര്‍ ആരും നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടില്ല. പ്രതികളെ ഏതെങ്കിലും തരത്തില്‍ ജാമ്യം തടഞ്ഞ് കൊണ്ട് ജയിലില്‍ ഇടുന്നത് കൊണ്ട് കാര്യമില്ല. കേസില്‍ കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights