Vizhinjam Seaport Recruitment 2026:വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡി (VISL) ല്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍ നികത്തുന്നതിന് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) അപേക്ഷ ക്ഷണിച്ചു.
ള്‍ട്ടി ടാസ്‌കിങ് പേഴ്‌സണല്‍,അക്കൗണ്ട്‌സ് ക്ലാര്‍ക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോഗ്യതയും പ്രവൃത്തി പരിചയവും താല്‍പ്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ഔദ്യോഗിക വെബ്‌സൈറ്റായ www.cmd.kerala.gov.in വഴി വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഫെബ്രുവരി 18 വരെ അപേക്ഷിക്കാം.
തെരഞ്ഞടുക്കപ്പെടുന്നവരെ സിഎംഡി വഴി ആയിരിക്കും വിസിലേക്ക് നിയോഗിക്കുക. നിശ്ചിത കാലാവധിയിലേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
തസ്തിക,യോഗ്യത, പ്രായപരിധി,ശമ്പളം
തസ്തികയുടെ പേര് : മള്‍ട്ടി ടാസ്‌കിങ് പേഴ്‌സണല്‍
യോഗ്യത :
ഏതെങ്കിലും വിഷയത്തില്‍ ബിരുദം
കമ്പ്യൂട്ടര്‍ പ്രാവീണ്യം
മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിങ് പ്രാവീണ്യം ആവശ്യമാണ്.
പ്രവൃത്തി പരിചയം: സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ ഓഫീസ്/അഡ്മിനിസ്‌ട്രേഷന്‍/ക്ലറിക്കല്‍ മേഖലകളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 36 വയസ്സ്
അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകള്‍ ലഭിക്കും.
ശമ്പളം: 21,175 രൂപ പ്രതിമാസം സമാഹൃതം
ഒഴിവുകളുടെ എണ്ണം: രണ്ട്
തസ്തികയുടെ പേര് : അക്കൗണ്ട്‌സ് ക്ലര്‍ക്ക്
യോഗ്യത :
ബി കോം
ടാലിയില്‍ പ്രാവീണ്യം
പ്രവൃത്തി പരിചയം : സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ അക്കൗണ്ടുകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്
പ്രായപരിധി: 36 വയസ്സ്
ശമ്പളം : 21,175 രൂപ പ്രതിമാസം സമാഹൃതം
ഒഴിവുകളുടെ എണ്ണം : ഒന്ന്
പൊതു വിവരങ്ങള്‍
അടിസ്ഥാന തീയതി: പ്രായപരിധിയും പ്രവൃത്തി പരിചയവും സംബന്ധിച്ച കട്ട്-ഓഫ് തീയതി ജനുവരി ഒന്ന് ( 01.01.2026) അടിസ്ഥാനമാക്കി ആയിരിക്കും കണക്കാക്കുക
നിയമനരീതി: കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കുള്ള കരാര്‍ ആയിരിക്കും.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി: 2026 ഫെബ്രുവരി 18 വൈകുന്നേരം അഞ്ച് മണിവരെ
വിജ്ഞാപനം ഇവിടെ വായിക്കാം
അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ
സി എം ഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: www.cmd.kerala.gov.in









