ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

കാസര്‍കോട്: സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് നിഗമനം. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. എന്നാല്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.ആദൂര്‍ സ്വദേശി ചിന്നു പാപ്പുവിനെ തിങ്കളാഴ്ചയാണ് കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ആദ്യം സംഭവസ്ഥലത്ത് എത്തുമ്പോള്‍ ചിന്നു താമസിച്ചിരുന്ന വാടകവീടിന്റെ വാതില്‍ തുറന്ന നിലയിലാണ് കണ്ടെത്തിയത്. ഇതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
കെ രേഷ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസവും മകള്‍ തന്നെ വിളിച്ചിരുന്നു എന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പിതാവ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല, കഴിഞ്ഞ ദിവസവും മകള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് അവള്‍ സംസാരിച്ചത്. എന്തിനാണ് മകള്‍ ഇങ്ങനെ ചെയതതെന്ന് അറിയില്ലെന്നായിരുന്നു ഗംഗാധരന്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights