മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

അവയവദാനത്തില്‍ പുതു ചരിത്രം കുറിച്ച പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്. സംസ്‌കാര ശുശ്രൂഷ നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയില്‍ നടന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച പത്തനംതിട്ട വാലുമണ്ണിലെ വീട്ടില്‍ മന്ത്രിമാരടക്കം നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.മന്ത്രിമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ് കേന്ദ്രമന്ത്രി സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച പത്തനംതിട്ട വാലുമണ്ണിലെ വീട്ടില്‍ നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.ഫെബ്രുവരി അഞ്ചിന് വാഹനാപകടമുണ്ടായ ദിവസം മല്ലപ്പള്ളിയിലെ പിതാവിന്റെ വീട്ടില്‍ നിന്നാണ് ആലിന്‍ ഷെറിന്‍ എബ്രഹാമും അമ്മയും അടങ്ങുന്ന കുടുംബം സ്വകാര്യ ചടങ്ങിനായി യാത്രതിരിച്ചത്. വാഹനാപകടത്തില്‍ കുഞ്ഞിന്റെ കുടുംബാംഗങ്ങള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

കേരളത്തിന്റെ കണ്ണീരോര്‍മ്മയായി മാറുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ആലിന്‍ ഷെറിന്‍ എബ്രഹാം. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന വലിയ നിയോഗവുമായാണ് ഈ പത്ത് മാസം പ്രായമുള്ള കുഞ്ഞ് യാത്രയാകുന്നത്.

കൊച്ചിയില്‍ നിന്ന് അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചത് മൂന്ന് മണിക്കൂര്‍ 17 മിനിറ്റ് കൊണ്ടായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചപ്പോള്‍ തന്നെ താങ്ങാനാവാത്ത ദുഃഖത്തിലും അവയവദാനമെന്ന മഹത്കര്‍മത്തിന് അച്ഛന്‍ അരുണും അമ്മ ഷെറിനും സമ്മതം മൂളി. കുഞ്ഞിന്റെ രണ്ട് നേത്രപടം, ചികിത്സയില്‍ കഴിഞ്ഞ അമൃത ആശുപത്രയിലാണ് നല്‍കിയത്.

കരളും വൃക്കകളും ഹൃദയധമനിയുമായി ആംബുലന്‍സ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. മൂന്നേകാല്‍ മണിക്കൂറില്‍ 200ലധികം ദൂരം താണ്ടി കിംസ് ആശുപത്രിയിലെത്തി. ആലിന്റെ കരള്‍ അവിടെ ചികിത്സയിലുണ്ടായിരുന്ന ആറ് മാസം പ്രായമായ കുഞ്ഞിനു വേണ്ടിയാണ് കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights