നാലുപേരുടെ ജീവനെടുത്ത ദുരന്തം: 80-കാരിക്ക് ജയില്‍ ശിക്ഷയുണ്ടാകില്ല; സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പ്രതിഷേധം

കലിഫോർണിയ ∙ സാൻ ഫ്രാൻസിസ്കോയിൽ രണ്ട് വർഷം മുൻപ് ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ, പ്രതിയായ 80-കാരി മേരി ഫോങ് ലോയ്ക്ക് ജയിൽ ശിക്ഷ ലഭിക്കില്ലെന്ന് സൂചന.
അതിവേഗത്തില്‍ കാറോടിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തെയാകെ ഇല്ലാതാക്കിയ കേസില്‍ ഇവര്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, പ്രതിയുടെ പ്രായം, പ്രകടമാക്കിയ ഖേദം, മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അവസ്ഥ എന്നിവ പരിഗണിച്ച് ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള പ്രൊബേഷനും ഡ്രൈവിങ് വിലക്കുമായിരിക്കും ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള ശിക്ഷയെന്ന് സുപ്പീരിയര്‍ കോടതി ജഡ്ജി വ്യക്തമാക്കി. എന്നാല്‍, ഈ തീരുമാനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights