മദ്യവില്‍പ്പന നടത്തിയതിന് എക്‌സൈസ് ഒരാള്‍ അറസ്റ്റില്‍

വെങ്ങപ്പള്ളി :കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍.റ്റി യും സംഘവും വെങ്ങപ്പള്ളി കാരാറ്റപ്പടി ഭാഗത്ത് നടത്തിയ റെയിഡില്‍ മദ്യവില്‍പ്പന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു.വെങ്ങപ്പള്ളി കാരാറ്റപ്പടി സ്വദേശി പ്രിയങ്ക നിവാസില്‍ വേണു.കെ.കെ (62) അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും 1.200 ലിറ്റര്‍ വിദേശമദ്യവും മദ്യം വിറ്റവകയില്‍ ലഭിച്ച പണവും പിടിച്ചെടുത്തു. മുന്‍പ് ഇയാള്‍ മൂന്ന് അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലില്‍ റിമാന്റ് ചെയ്തു.

വെങ്ങപ്പള്ളി, കാരാറ്റപ്പടി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലെ ഉന്നതികളിലും മദ്യവില്‍പ്പന നടത്തുന്നതായുള്ള നിരന്തര പരാതികളെ തുടര്‍ന്ന് ഇയാള്‍ എക്‌സൈസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു.
പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ്‌ഗോപി, അരുണ്‍.പിഡി, സജിപോള്‍, പ്രണവ്.എസ്എല്‍ ,
വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സൂര്യ , മുനീറ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights