15കാരി തീകൊളുത്തി ജീവനൊടുക്കി; പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് പിടിയിൽ

കണ്ണൂര്‍: 15 വയസുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. പേരാവൂര്‍ കളക്കുടുമ്പില്‍ പി വിഷ്ണുവിനെയാണ് പേരാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി.ഏതാനും മാസം മുന്‍പാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. എന്നാല്‍ കാരണം വ്യക്തമായിരുന്നില്ല.
സംഭവത്തില്‍ പൊലീസ് വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. ഇതില്‍ നിന്നു ചില സൂചനകള്‍ പൊലീസിനു കിട്ടി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവുമായി പെണ്‍കുട്ടിക്കു അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് യുവാവ് നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തി.പിന്നാലെ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായി സമ്മതിച്ചത്. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights