ഷാർജയിൽ കാറിടിച്ച് രണ്ട് വയസ്സുകാരനായ ഏകമകൻ മരിച്ച സംഭവത്തിൽ, കാറോടിച്ച മലയാളിക്ക് മാപ്പ് നൽകി കുട്ടിയുടെ മലയാളികളായ മാതാപിതാക്കൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് അപകടം വരുത്തിയ വ്യക്തിക്കെതിരെ പരാതിയില്ലെന്ന് രേഖാമൂലം അധികൃതരെ അറിയിച്ചത്. ദുരന്തം മനഃപൂർവ്വം സംഭവിച്ചതല്ലെന്നും സ്വന്തം കുഞ്ഞിന്റെ വേർപാടിന് പിന്നാലെ മറ്റൊരു കുടുംബം കൂടി ദുരിതത്തിലാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഷറഫുദ്ദീൻ വ്യക്തമാക്കി.









