തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നാല് വർഷത്തെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ, ജനറൽ വിഭാഗത്തിന് 40 വയസാകും പ്രായപരിധി. എസ്‍സി, എസ്‍ടി വിഭാഗത്തിന് 45 വയസും. നിലവിൽ 36 വയസായിരുന്നു ജനറൽ വിഭാഗത്തിനുള്ള പ്രായപരിധി.
പിഎസ്‍സി പ്രായപരിധി ഉയർത്തി; ജനറൽ വിഭാഗത്തിന് 40 വയസ്









