വിവാഹ അഭ്യർത്ഥന നിരസിച്ചു; 16കാരിയേയും മുത്തശ്ശിയേയും യുവാവ് കൊലപ്പെടുത്തി

ചെന്നൈ: വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 16കാരിയേയും മുത്തശ്ശിയേയും കൊലപ്പെടുത്തി യുവാവ്. കോയമ്പത്തൂർ ജില്ലയിലാണ് സംഭവം. കൗശിക(16), മുത്തശ്ശി മയിലാത്ത(65) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ സഹോദരിയായ 17കാരിയുടെ കൈയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. പ്രതിയായ നേഗമം സ്വദേശി അഭിഷേക് (24) സംഭവത്തിന് ശേഷം ഒളിവിൽ പോയി.

അഭിഷേകും പെണ്‍കുട്ടിയും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രമേ ഇത് പരിഗണിക്കാന്‍ കഴിയൂ എന്നായിരുന്നു വീട്ടുകാരുടെ നിലപാട്. എന്നാല്‍ പ്രതി വീണ്ടും വിവാഹക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നു.

സംഭവ ദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വഴക്കുണ്ടാവുകയും ചെയ്തു. തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ പെണ്‍കുട്ടി അത് നിരസിച്ചു. തുടര്‍ന്ന് കത്തിയെടുത്ത് കൗശികയെ കുത്തി. ബഹളം കേട്ട് പ്രതിയെ തടയാനെത്തിയതാണ് മുത്തശ്ശിയും ഹരിതയും. പ്രതി അവരെയും ആക്രമിക്കുകയായിരുന്നു. കൗശികയും മുത്തശ്ശിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights