ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകന്‍ അനീഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കാട്ടനയുടെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ അനീഷ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം. നെഞ്ചിലടക്കം ചവിട്ടേറ്റതായി വിവരമുണ്ട്.

ആക്രമണമുണ്ടായതിനു പിന്നാലെ അനീഷിനെ നാട്ടുകാര്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയില്‍ നിന്നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിനു മുന്‍പ് തന്നെ മരണം സംഭവിച്ചു.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. നേരത്തെയും ആറളം ഫാമില്‍ ആനയുടെ ആക്രമണത്തില്‍ മനുഷ്യ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. അതിനിടെയാണ് പുതിയ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights