കാണാൻ ആളുമില്ല, അതിന്റെ കൂടെ പ്രതിഷേധവും; കൊച്ചിയിലുൾപ്പെടെ ‘കേരള സ്റ്റോറി 2’ ഷോ റദ്ദാക്കി

കൊച്ചി: ‘കേരള സ്റ്റോറി 2’ സിനിമയ്‌ക്കെതിരെ കേരളത്തിലെ വിവിധയിടങ്ങളിലെ തിയറ്ററുകളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലാണ് തിയറ്ററിനുള്ളില്‍ കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കൊച്ചി ഷേണായീസ് തിയറ്ററിനുള്ളിലാണ് പ്രതിഷേധം നടന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.

പ്രതിഷേധത്തെത്തുടര്‍ന്ന് ഷേണായീസിലെ ഷോ റദ്ദാക്കി. ഷോ റദ്ദാക്കിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞു. കണ്ണൂരിലെ ലിബര്‍ട്ടി തിയറ്ററിലെ കേരള സ്റ്റോറി 2 വിന്റെ എല്ലാ ഷോകളും റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ഷോകളായിരുന്നു ഉണ്ടായിരുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണ് കണ്ണൂരിലെയും തലശേരിയിലെയും മുഴുവന്‍ ഷോകളും റദ്ദാക്കിയതെന്ന് തിയറ്റര്‍ ജീവനക്കാര്‍ അറിയിച്ചു.

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കേരള സ്റ്റോറി 2 എന്ന സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്നും പ്രദര്‍ശനം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം പല തിയറ്ററുകളിലും വിരലിലെണ്ണാവുന്ന ടിക്കറ്റുകള്‍ മാത്രമാണ് വിറ്റു പോയത്.

പത്തില്‍ താഴെ ബുക്കിങ് ഉണ്ടായിരുന്നതും ഷോ കാന്‍സല്‍ ചെയ്യാന്‍ കാരണമായി. കോഴിക്കോടും കാണാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലെ ഷോയും റദ്ദാക്കിയിരുന്നു. കേരള സ്റ്റോറി ആദ്യ ഭാ?ഗത്തിനെതിരെയും ഇടതുപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രം?ഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights