ചെറുപ്പക്കാര്‍ ഇതിനെല്ലാമെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അഭിമാനം തോന്നുന്നു’; ഗൗരി കിഷന്‍ യൂട്യൂബര്‍ക്ക് നല്‍കിയ ചുട്ട മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ കൈയടി

വാര്‍ത്താ സമ്മേളനത്തിനിടെ അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ച യൂട്യൂബര്‍ക്ക് നടി ഗൗരി കിഷന്‍ നല്‍കിയ ചുട്ടമറുപടിക്ക് സിനിമാ രംഗത്തുനിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും നിറഞ്ഞ കൈയടി. നടിയുടെ ഭാരമെത്ര എന്ന ചോദ്യത്തോടുള്ള നടിയുടെ പ്രതികരണം വൈറലാകുകയും നടിക്ക് പിന്തുണയുമായി പ്രമുഖരുള്‍പ്പെടെ രംഗത്തെത്തുകയുമായിരുന്നു. ഇത്തരം ചോദ്യവും വാദപ്രതിവാദങ്ങളും നടന്നപ്പോഴും നടിക്ക് സംഭവസ്ഥലത്തുവച്ച് പിന്തുണ നല്‍കാതിരുന്ന സംവിധായകന്‍ അബിന്‍ ഹരിഹരനേയും നടന്‍ ആദിത്യ മാധവനേയും രൂക്ഷമായി വിമര്‍ശിക്കുകയാണ് നെറ്റിസണ്‍സ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു യൂട്യൂബര്‍ക്ക് നേരെ ഗൗരി ആഞ്ഞടിച്ചത്താരസംഘടന അമ്മ ഉള്‍പ്പെടെ ഗൗരി കിഷനെ പിന്തുണച്ച് രംഗത്തെത്തി. ഞങ്ങള്‍ മനസിലാക്കുന്നു ഗൗരി… ആരായാലും എപ്പോള്‍ ആയാലും എവിടെ ആയാലും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും വിശ്വസിക്കുന്നു. അമ്മ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചു. സംവിധായകന്‍ പാ രഞ്ജിത്ത്, നടി ഖുഷ്ബു, ഗായിക ചിന്മയി മുതലായവര്‍ ഗൗരിയെ പിന്തുണച്ച് രംഗത്തെത്തി. ഗൗരിയെപ്പോലുള്ള ചെറുപ്പക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നത് കണ്ട് അഭിമാനം തോന്നുന്നുവെന്നാണ് ചിന്മയിയുടെ പോസ്റ്റ്. ഒരു നടിയുടെ ഭാരമെത്ര എന്നത് മാധ്യമപ്രവര്‍ത്തകരെ ബാധിക്കുന്ന കാര്യമല്ലെന്നും അത് ചോദിക്കേണ്ട ആവശ്യമില്ലെന്നും ഖുഷ്ബു പ്രതികരിച്ചു. യൂട്യൂബറുടെ ഭാഗത്തുനിന്നുണ്ടായത് ഏവരേയും ലജ്ജിപ്പിക്കുന്ന പ്രവൃത്തിയെന്ന് പാ രഞ്ജിത്തും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights