‘സ്വാമിയേ ശരണമയ്യപ്പാ’, തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം; റോഡില്‍ പിറന്നാള്‍ ആഘോഷിച്ച് ചാണ്ടി ഉമ്മന്‍

കോട്ടയം: റോഡില്‍ തേങ്ങ ഉടച്ച് ‘സ്വാമിയേ ശരണമയ്യപ്പാ’ വിളിച്ച് അവിടെ തന്നെ പിറന്നാള്‍ കേക്ക് മുറിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ചാണ്ടി ഉമ്മന്‍ എംഎല്‍എ യുടെ നാല്‍പ്പതാം പിറന്നാളായിരുന്നു ഞായറാഴ്ച.

റോഡ് ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പില്‍, ബ്ലോക്ക് പ്രസിഡന്റ് ലതാ സലിമോന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിനു കെ പോള്‍, ജില്ലാ പഞ്ചായത്തംഗം സിനി മാത്യു, പഞ്ചായത്തംഗം കെ ബി ഗിരീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം എംഎല്‍എ ഓഫീസിലേയ്ക്ക് എന്‍ഡിഎ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തിയപ്പോള്‍ അവരോട് ചാണ്ടി ഉമ്മന്‍ കുശലം പറയുന്നത് വാര്‍ത്തയായിരുന്നു. മാര്‍ച്ചിനു ശേഷം പ്രതിഷേധിക്കാനെത്തിയ പ്രവര്‍ത്തകരുമായി കുശലം പറഞ്ഞും ചിരിച്ചും അവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവില്ലെന്നും ഉറപ്പു നല്‍കിയാണ് പറഞ്ഞയച്ചത്. വെള്ളിയാഴ്ച രാവിലെ 11ന് പുതുപ്പള്ളി വെട്ടത്തുകവലയിലെ ഓഫീസിനു മാര്‍ച്ച്.

പുതുപ്പള്ളി മണ്ഡലത്തില്‍ വികസന മുരടിപ്പ് ആരോപിച്ചായിരുന്നു എന്‍ഡിഎ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഓഫിസിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights