കേരള സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനുള്ള പ്രായം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചുവെങ്കിലും, അത് പ്രയോഗത്തില്‍ വന്നില്ല.
ഈ വര്‍ഷം ആദ്യത്തെ വിജ്ഞാപനം പി എസ് സി പ്രസിദ്ധീകരിച്ചുവെങ്കിലും അതില്‍ നിര്‍ദ്ദിഷ്ട പ്രഖ്യാപന പ്രകാരമുള്ള വര്‍ദ്ധന ഉള്‍പ്പെടുത്തിയിട്ടില്ല. ഏറ്റവും പുതിയ വിജ്ഞാപനത്തില്‍ പി എസ് സി നാല് ജോലികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അതില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാ?ഗ കോര്‍പ്പറേഷനില്‍ എക്‌സിക്യൂട്ടീവ് അസിസ്റ്റ?ന്റ തസ്തികയിലെ പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത് 36 വയസ്സാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?
പ്രായവര്‍ദ്ധന – മന്ത്രിസഭാ തീരുമാനം ഇങ്ങനെ
പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി ഫെബ്രുവരി 24 നാണ് മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടിയായിരുന്നു പ്രഖ്യാപനം. ഈ പ്രഖ്യാപന പ്രകാരം ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം.
ഈ പ്രായപരിധി വര്‍ദ്ധനവോടെ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് എന്നതില്‍ നിന്ന് 43 വയസ് വരെ . മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 45 വയസ് വരെയും അപേക്ഷിക്കാനാവുമായിരുന്നു.
പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അം?ഗീകരിച്ചുകൊണ്ടാണ് പ്രായപരിധി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
പുതിയ അപേക്ഷകള്‍ ഏതൊക്കെ? അതിലെ പ്രായപരിധി എത്ര?
ഇതിനൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുള്ള മറ്റ് തസ്തികകളുടെ കാര്യത്തില്‍ പ്രായപരിധിയില്‍ മറ്റ് ചില വ്യത്യാസങ്ങളാണുള്ളത്. കെ എസ് എഫ് ഇയില്‍ പ്യൂണ്‍- വാച്ചര്‍ നിയമനം, മത്സ്യഫെഡിലെ ജൂനിയര്‍ അസിസ്റ്റ?ന്റ് തസ്തികകളില്‍ 50 വയസുവരെയാണ്.
പൊതുമരാമത്ത് വകുപ്പില്‍ ?ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയില്‍ വകുപ്പ് തല നിയമനമായതിനാല്‍ ഉയര്‍ന്ന പ്രായപരിധി നിര്‍ബന്ധമാക്കാതെയുമുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
പി എസ് സി വിജ്ഞാപനത്തില്‍ പ്രായപരിധി വര്‍ദ്ധിപ്പിക്കാത്ത് എന്തുകൊണ്ട്?
അതേസമയം, പി എസ് സി വിജ്ഞാപനം സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നതിന് മുമ്പ് ചേര്‍ന്ന യോ?ഗത്തിലെടുത്ത തീരുമാന പ്രകാരമുള്ളതാണ്. ഇതിലെ പ്രായപരിധി മാറ്റണമെങ്കില്‍ ഇക്കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം മാത്രം പോര. ആ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ?ഗസറ്റ് വിിജ്ഞാപനം വന്നാല്‍ മാത്രമേ, പി എസ് സിക്ക് പ്രായപരിധി മാറ്റാന്‍ സാധിക്കുകയുള്ളൂവെന്ന് പി എസ് സി വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രായം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതിന് അപേക്ഷിക്കാനുള്ള കാലയളവിനുള്ളില്‍ നിലവില്‍ വന്നാല്‍ പി എസ് സിക്ക് വേണമെങ്കില്‍ തിരുത്തല്‍ വിജ്ഞാപനം (corrigendum) പുറപ്പെവടുവിക്കാവുന്നതേയുള്ളൂ.
ഫെബ്രുവരി 24 ന് വന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസം നിലവില്‍ വന്ന വിജ്ഞാപനവും തമ്മില്‍ അഞ്ച് ദിവസത്തെ വ്യത്യാസം മാത്രമേയുള്ളൂ. ഇത് ?ഗസറ്റ് വിജ്ഞാപനത്തിനുള്ള സ്വാഭാവിക കാലതാമസമാണെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഇതേസമയം, നേരത്തെ, ഉദ്യോ?ഗാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം വരെ സമയം നല്‍കുമെന്ന് പി എസ് സി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അക്കാര്യത്തെ കുറിച്ച് വിജ്ഞാപനത്തില്‍ വിശദാംശങ്ങളൊന്നുമില്ല.








