കുടുംബശ്രീയിൽ പ്ലാ​ന്റ് മാനേജർ, ജൂനിയർ അക്കൗണ്ടന്റ് കം സ്റ്റോർ കീപ്പർ തസ്തികയിൽ ഒഴിവുകൾ, ഫെബ്രുവരി 13 വരെ അപേക്ഷിക്കാം

കുടുംബശ്രീയുടെ തിരുവനന്തപുരത്തുള്ള കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡി​ന്റെ പൗൾട്രി പ്രോസസ്സിങ് പ്ലാന്റിൽ ജൂനിയർ അക്കൗണ്ടന്റ് കം സ്റ്റോർ കീപ്പർ, പ്ലാന്റ് മാനേജർ തസ്തികകളിലാണ് ഒഴിവുകൾ. ഈ ഒഴിവുകൾ നികത്തുന്നതിന് കെ ബി എഫ് പി സി എൽ (KBFPCL) ചീഫ് എക്സിക്യൂട്ടീവ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

യോഗ്യതയും താൽപ്പര്യവമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ നൽകണം. ഹാർഡ് കോപ്പി ആയി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ബയോഡേറ്റ, പൂരിപ്പിച്ച അപേക്ഷാ ഫോം, പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

ജൂനിയര്‍ അക്കൗണ്ടന്റ് കം സ്റ്റോര്‍ കീപ്പര്‍
യോഗ്യത:

ബികോം

ടാലിയില്‍ സര്‍ട്ടിഫിക്കേഷന്‍

അക്കൗണ്ടിങ്ങില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം. സ്റ്റോര്‍ മാനേജ്മെന്റില്‍ പരിചയം അഭികാമ്യം.

ശമ്പളം: പ്രതിമാസം 20,000 രൂപ സമാഹൃതം

പ്രായപരിധി: 35 വയസ്സിന് താഴെ (01.02.2026 അടിസ്ഥാനമാക്കി)

സിഎംഡി പ്രസിദ്ധീകരിച്ച കെ ബി എഫ് പി സി എല്‍ വിജ്ഞാപനം ഇവിടെ വായിക്കാം

പ്ലാന്റ് മാനേജര്‍
യോഗ്യത:

ലൈവ് സ്റ്റോക്ക് പ്രോഡക്ട്‌സ് ടെക്‌നോളജിയില്‍ വെറ്ററിനറി സയന്‍സില്‍ ബിരുദാനന്തര ബിരുദവും

ഇന്‍ഡസ്ട്രിയല്‍ പൗള്‍ട്രി പ്രോസസ്സിങ്/അബറ്റോയര്‍ മാനേജ്മെന്റില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം

അല്ലെങ്കില്‍

വെറ്ററിനറി സയന്‍സില്‍ ബിരുദം

ഇന്‍ഡസ്ട്രിയല്‍ പൗള്‍ട്രി പ്രോസസ്സിങ്/അബറ്റോയര്‍ മാനേജ്മെന്റില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം

ശമ്പളം: പ്രതിമാസം 40,000 രൂപ സമാഹൃതം

പ്രായപരിധി: 35 വയസ്സിന് താഴെ (01.02.2026 അടിസ്ഥാനമാക്കി)

സിഎംഡി പ്രസിദ്ധീകരിച്ച കെ ബി എഫ് പി സി എല്‍ വിജ്ഞാപനം ഇവിടെ വായിക്കാം

പൊതുവിവരങ്ങള്‍
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 13 വൈകുന്നേരം അഞ്ച് മണി

അപേക്ഷയുടെ ഹാര്‍ഡ് കോപ്പി വേണം സമര്‍പ്പിക്കാന്‍

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ, പൂരിപ്പിച്ച അപേക്ഷാ ഫോം, പ്രസക്തമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കവറിന് മുകളില്‍ ‘ജൂനിയര്‍ അക്കൗണ്ടന്റ് കം സ്റ്റോര്‍ കീപ്പര്‍ തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.

കവറിന് മുകളില്‍ ‘പ്ലാന്റ് മാനേജര്‍ തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് എഴുതിയിരിക്കണം എന്നിങ്ങനെ അപേക്ഷാ കവറിന് മുകളില്‍ ഏത് തസ്തികയ്ക്ക് ആണോ അപേക്ഷ സമര്‍പ്പിക്കുന്നത് അതി?ന്റെ പേര് രേഖപ്പെടുത്തണം.

അപേക്ഷ ലഭിക്കേണ്ട വിലാസം
ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍,

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്,

TC 94/3171,

സെന്റ് ആന്‍സ് ചര്‍ച്ചിന് എതിര്‍വശം,

പാളയം – എയര്‍പോര്‍ട്ട് റോഡ്,

പള്ളിമുക്ക്,

പേട്ട,

തിരുവനന്തപുരം

പിന്‍ കോഡ്- 695024

ഒഴിവുകളുടെ എണ്ണം: ഓരോ തസ്തികയിലും നിലവില്‍ ഓരോ ഒഴിവുകള്‍

കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍ : 0471- 244 8144

വെബ്‌സൈറ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights