മൈസൂരില്‍ നിയന്ത്രണം വിട്ട ലോറി മരത്തില്‍ ഇടിച്ച്‌ മറിഞ്ഞു; മലപ്പുറം സ്വദേശികള്‍ക്ക് ദാരുണാന്ത്യം

കർണാടകയില്‍ മൈസൂർ മുതൂർ റോഡില്‍ തുംകൂരില്‍ വെച്ചുണ്ടായ ലോറി അപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കാളികാവ് അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് അഷ്റഫിന്‍റെ മകൻ മുഹമ്മദ് അമീൻ(22)ചോക്കാട് മാളിയേക്കല്‍ തട്ടാരമുണ്ടയില്‍ സ്വദേശി പണിക്കരുന്നൻ അബ്ദുല്ലയുടെ മകൻ ഇർഷാദ് അലി (23) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി മരത്തില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടമുണ്ടായത്. സേലത്തേക്ക് ടയറുമായി പോകുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ തുംകൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഖബറടക്കംഇന്ന് (ഞായറാഴ്ച) നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights